കോതമംഗലത്ത് പുതുയുഗ യാത്രയ്ക്ക് ആവേശകരമായ സ്വീകരണം; കേരളത്തെ വീണ്ടെടുക്കലാണ് ലക്ഷ്യമെന്ന് വി.ഡി. സതീശൻ

"ഇപ്പോൾ മനസാക്ഷി ഇല്ലാതെ പ്രവർത്തിക്കുന്ന മേഖലയായി നമ്മുടെ ആരോഗ്യ മേഖല മാറി"
vd satheesan puthuyugayathra in kothamangalam

കോതമംഗലത്ത്  വി.ഡി. സതീശന്‍റെ പുതുയുഗ യാത്രയ്ക്ക് ആവേശകരമായ സ്വീകരണം

Updated on

കോതമംഗലം: കോതമംഗലത്ത് ആവേശക്കടലായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പുതുയുഗ യാത്ര. സസ്പെൻസുകൾ ബാക്കിയാണെന്നും കേവല ഭരണമാറ്റത്തിനുള്ളതല്ല, കേരളത്തിന്‍റെ മാറ്റത്തിനു വേണ്ടിയുള്ള യാത്രയാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ശനിയാഴ്ച പുതുയുഗ യാത്രയ്ക്കു കോതമംഗലത്തു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോതമംഗലത്ത് വൻ ജനാവലിയുടെ മധ്യത്തിൽ ആയിരുന്നു സതീശന്‍റെ പ്രസംഗം. വിലക്കയറ്റത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണു കേരളം. സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായാണ് യുഡിഎഫ് രംഗത്തുവന്നിട്ടുള്ളത്. 2 വർഷമായി അതിനുള്ള ഗൃഹപാഠം ചെയ്യുകയാണ്. പരമ്പരാഗത-ആധുനിക പദ്ധതികളെ സമന്വയിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചു മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കാൻ പദ്ധതിയുണ്ടാകും. വന്യ മൃഗശല്യം ലഘുകരിക്കാൻ മലയോര മേഖലക്കായി പദ്ധതി തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ കൃത്യമായ ബദൽ സംവിധാനങ്ങളൊരുക്കി കേരളത്തെ ലോകരാജ്യങ്ങളുടെ ഡെസ്‌റ്റിനേഷൻ പോയിന്‍റാക്കും. വർഗീയതയ്ക്കെതിരേ സന്ധിയില്ലാ പോരാട്ടം തുടരും. നിലപാടുകളിൽ വെള്ളം ചേർക്കില്ല. വോട്ട് ബാങ്ക് കയ്യിൽ വെച്ചാൽ മതി. വർഗീയതയ്ക്കെതിരെയുള്ള പോരാട്ടം മതേതര കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് സതീശൻ പറഞ്ഞു.

ഇപ്പോൾ മനസാക്ഷി ഇല്ലാതെ പ്രവർത്തിക്കുന്ന മേഖലയായി നമ്മുടെ ആരോഗ്യ മേഖല മാറിയെന്നും, ശബരിമല സ്വർണകൊള്ളയിൽ നിന്ന് മുഖ്യമന്ത്രിക്കും, സർക്കാരിനും ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശൻ പറഞ്ഞു. കോതമംഗലത്ത് 10000 ൽ അധികം ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥി നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോതമംഗലം ആൻ സിനിമ കോംപ്ലക്സ്ന് എതിർവശം നടന്ന

സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസ ഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി ടി.യു.കുരുവിള അധ്യക്ഷനായി. എംപിമാരായ അഡ്വ. ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, വി.കെ. ശ്രീകണ്ഠൻ, കെ. ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, റോജിഎം. ജോൺ, അൻവർ സാദത്ത്, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ജോസഫ് വാഴയ്ക്കൻ, മുഹമ്മദ് ഷാ, എൻ.വി.സി. അഹമ്മദ്, ഷിബു തെക്കുപുറം, ഇ.എം. മൈക്കിൾ, എം.എസ്.എൽദോസ്, ഷെമീർ പനയ്ക്കൽ, ബാബു ഏലിയാസ്, ഭാനുമതി രാജു, ജെസി സാജു, എ.ജി. ജോർജ്, കെ.പി. ബാബു, അബു മൊയ്തീൻ, എബി ഏബ്രഹാം, ഇബ്രാഹിം കവല, പി.കെ. മൊയ്തു , എ.ടി. പൗലോസ്, പി.എം. സക്കരിയ, എ.സി. രാജശേഖരൻ, പ്രിൻസ് വർക്കി, മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വീകരണത്തിനു മുന്നോടിയായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളും മറ്റു യുഡിഎഫ് ഘടകകക്ഷി കളും നഗരത്തിൽ പ്രകടനം നടത്തി. നഗരസഭാ ഓഫിസ് പരിസരത്ത് വി.ഡി. സതീശനെ സ്വീകരിച്ച് നഗരത്തിലൂടെ ആനയിച്ച് വേദിയിലെത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com