vd satheesan reacted against shashi tharoor article over industrial growth
വി.ഡി. സതീശൻ

കേരളം വ‍്യവസായ അനുകൂല സാഹചര‍്യമുള്ള സംസ്ഥാനമല്ല; തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ്

ശശി തരൂർ എന്ത് സാഹചര‍്യത്തിലും കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു
Published on

തിരുവനന്തപുരം: കേരളം വ‍്യവസായ അനുകൂല സാഹചര‍്യമുള്ള സംസ്ഥാനമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന്‍റെ ഭരണത്തിൽ വ‍്യവസായ രംഗത്ത് കേരളത്തിനുണ്ടായ നേട്ടങ്ങളെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂർ എന്ത് സാഹചര‍്യത്തിലും കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.

നിലവിൽ കേരളത്തിൽ വ‍്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളം. അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹമുള്ളവരാണ് ഞങ്ങൾ. ശശി തരൂർ എന്ത് സാഹചര‍്യത്തിന്‍റെ പുറത്ത്, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയതെന്ന് അറിയില്ല. ലേഖനം പാർട്ടി പരിശോധിക്കട്ടെ വി.ഡി. സതീശൻ പറഞ്ഞു. വ‍്യവസായ രംഗത്തെ വളർച്ചയും വ‍്യവസായ സൗഹൃദ റാങ്കിങ്ങിൽ സംസ്ഥാനം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂർ ലേഖനം എഴുതിയത്.

logo
Metro Vaartha
www.metrovaartha.com