വാക്കുകള്‍ ബഹുമാനത്തോടെയും സൂക്ഷ്മതയോടെയും ഉപയോഗിക്കുന്നതാണ് നല്ലത്; സുധാകരന്‍റെ 'അവന്‍' പ്രയോഗം തള്ളി സതീശന്‍

മുഖ്യമന്ത്രി പലകാലത്തായി പ്രയോഗിച്ച ചില പ്രയോഗങ്ങളൊന്നും താന്‍ സഭയില്‍ പറയാത്തത് അത് അണ്‍പാർലമെന്‍ററി ആകുമെന്നതുകൊണ്ടാണ്.
VD Satheesan rejected Sudhakarans statement
വാക്കുകള്‍ ബഹുമാനത്തോടെയും സൂക്ഷ്മതയോടെയും ഉപയോഗിക്കുന്നതാണ് നല്ലത്; സുധാകരന്‍റെ 'അവന്‍' പ്രയോഗം തള്ളി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ 'അവന്‍' എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്കുകള്‍ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സുധാകരന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. കെപിസിസി പ്രസിഡന്‍റിന്‍റെ കാര്യമൊക്കെ ചിലർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു.

ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയാണ് മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചത്. ആ സമയത്ത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പാവം മുഹമ്മദ് റിയാസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സതീശന്‍ പരിഹസിച്ചു. കേരളത്തിലെ മുഖ്യമന്ത്രി പലകാലത്തായി പ്രയോഗിച്ച ചില പ്രയോഗങ്ങളൊന്നും താന്‍ സഭയില്‍ പറയാത്തത് അത് അണ്‍പാർലമെന്‍ററി ആകുമെന്നതുകൊണ്ടാണ്. അതുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും ക്വോട്ട് ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.