
file image
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ നടപടി സ്വീകരിച്ചത് ബോധ‍്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫ് സംസ്ഥാന നയവിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം നേതൃത്വത്തിനു മുന്നിലെത്തിയതായും ഇതേത്തുടർന്ന് പ്രധാനപ്പെട്ട നേതാക്കൾ തീരുമാനമെടുക്കുകയും രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നും സതീശൻ വ‍്യക്തമാക്കി. അത്തരത്തിൽ ഒരു തീരുമാനമെടുത്തത് ബോധ‍്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പാർട്ടി ഒരുമിച്ച് സ്വീകരിച്ച തീരുമാനമാണതെന്നും സതീശൻ കൂട്ടിച്ചേർത്തു.