

file image
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ സമരം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത‍്യാഗ്രഹം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ‍്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ മുഖ‍്യമന്ത്രിയുടെ ഓഫിസ് ഇടപെടുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്. മുദ്രാവാക‍്യം ഉയർത്തിയായിരുന്നു പ്രതിഷേധം.