കെ. സുധാകരന് സതീശന്‍റെ മറുപടി; സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി. സതീശൻ

നിലപാട് കടുപ്പിച്ച് കോൺഗ്രസ്
V.D. Satheesan says he has not promised anyone that he will be a candidate.
വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ഇടഞ്ഞ കെപിസിസി മുൻ‌ അധ്യക്ഷൻ കെ. സുധാകരനെതിരേ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കെ.സുധാകരന് ഉറപ്പ് കൊടുക്കാൻ അത്ര വലിയ നേതാവ് അല്ല ഞാൻ. മത്സരിക്കുന്നവരേ പാർട്ടിയാണ് തീരുമാനിക്കുന്നത്. എംപിമാർ മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും.

ഞങ്ങൾക്ക് അതിന് അധികാരമില്ല. താനല്ല ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് വെള്ളിയാഴ്ച സുധാകരൻ എന്നോട് പറഞ്ഞത്. ഇപ്പോൾ മാറ്റി പറയുന്നത് എന്താണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com