മന്ത്രിയെ ആക്രമിച്ചിട്ടില്ല; പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ

വിഷയം പാർട്ടി കൃത്യമായി പരിശോധിക്കുമെന്ന് വി.ഡി. സതീശൻ
V.D. Satheesan says the protesters did not go to the minister
വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ് യു പ്രവർത്തകർ അക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാധ്യമങ്ങളിൽ‌ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

മൂന്നോ-നാലോ കെഎസ് യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35 ഓളം പൊലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആകോശിച്ച് പ്രവർത്തകരുടെ നേരേ എത്തിയത്.അതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിഷയം പാർട്ടി കൃത്യമായി പരിശോധിക്കുമെന്നും കെഎസ് യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com