പ്രതിഷേധത്തിന് സാധ‍്യത; വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു
V.D. Satheesan's security increased

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ ഔദ‍്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു.

അതിനാൽ വി.ഡി. സതീശനെതിരേ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്നാണ് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്‍റെ പരിപാടികളിലും താമസസ്ഥലത്തും ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com