പത്മജയുടെ ബിജെപി പ്രവേശനത്തിൽ സിപിഎമ്മിന് പങ്ക്: ആരോപണവുമായി സതീശൻ

ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം കൂടുതൽ പറയാമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു
പത്മജയുടെ ബിജെപി പ്രവേശനത്തിൽ സിപിഎമ്മിന് പങ്ക്: ആരോപണവുമായി സതീശൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിച്ച സ്ഥാനാർഥികളിൽ ഒരു മാറ്റവും വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം കൂടുതൽ പറയാമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിനു പങ്കുണ്ടെന്നാരോപിച്ച് സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണു ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

പത്മജയുടെ ബിജെപി പ്രവേശനത്തിലൂടെ കോൺഗ്രസിനെ ദുർബലമാക്കാമെന്ന കണക്കുക്കൂട്ടലിലാണ് അത്. എന്നാൽ അവർക്കു തെറ്റിപ്പോയി. വരുന്ന ദിവസങ്ങളിൽ ഇതിനു മറുപടി നൽകുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി വൈകി മാധ്യമങ്ങളെ കണ്ടപ്പോഴും പത്മജയുടെ ബിജെപി പ്രവേശനത്തിൽ സിപിഎമ്മിനെതിരെ സതീശൻ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com