v.d. satheesan v.s. sunilkumar cpi candidate paravur

വി.ഡി. സതീശൻ, വി.എസ്. സുനിൽകുമാർ

പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശനെതിരേ സുനിൽകുമാർ സിപിഐ സ്ഥാനാർഥിയാകുമോ‍?

പറവൂർ മണ്ഡലവും മൂവാറ്റുപുഴ മണ്ഡലവുമാണ് നിലവിൽ സിപിഐക്ക് എൽഡിഎഫ് അനുവവദിച്ചിരിക്കുന്നത്
Published on

എറണാകുളം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും വി.എസ്. സുനിൽകുമാറിനെ സ്ഥാനാർഥിയാക്കാനൊരുങ്ങി സിപിഐ. സിപിഎമ്മിന്‍റെ നിർദേശത്തെത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം.

അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സുനിൽകുമാറും ഏറ്റുമുട്ടും. പറവൂർ മണ്ഡലവും മൂവാറ്റുപുഴ മണ്ഡലവുമാണ് നിലവിൽ സിപിഐക്ക് എൽഡിഎഫ് അനുവവദിച്ചിരിക്കുന്നത്.

ഈ രണ്ട് മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശക്തരായ സ്ഥാനാർഥികൾ വേണമെന്നാണ് സിപിഎം നിർദേശം നൽകിയത്. നേരത്തെ പറവൂർ മണ്ഡലം എൽഡിഎഫ് ഏറ്റെടുക്കുമെന്ന തരത്തിൽ അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com