
file image
കോഴിക്കോട്: കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തു വരുമെന്നും സിപിഎം അധികം കളിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാർത്താ സമ്മേളനത്തിലായിരുന്നു സതീശന്‍റെ പ്രതികരണം.
''ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയാണോ എന്ന് ചോദിച്ചാൽ ആണ്. ഇക്കാര്യത്തിൽ സിപിഎം അധികം കളിക്കരുതെന്ന്. കേരളം ഞെട്ടുന്ന വാർത്ത പുറത്തു വരും. അധികം താമസമൊന്നുമില്ല' - സതീശൻ പറഞ്ഞു.
ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. കഴിഞ്ഞ ദിവസം ഒരു കാളയുമായി കന്‍റോൺമെന്‍റ് ഹൗസിലേക്ക് പ്രകടനം നടത്തി, ആ കാളയെ കളയരുത്. അത് പാർട്ടി ഓഫിസിന്‍റെ മുന്നിൽ കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.