ഹൈക്കോടതിയുടെ വിമർശനം; പിന്നാലെ ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി. സതീശൻ

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചു
VD Satheesan
VD Satheesanfile

കൊച്ചി: ഹൈക്കോടതി വിമർശനത്തെ തുടർന്ന് ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം.

എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്ന കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ.

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വി.ഡി. സതീശൻ സത്യവാങ്മൂലത്തിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com