തെരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി. സതീശന്‍റെ കത്ത്; പോളിങ് ശതമാന കണക്കുകൾ പുറത്തുവിടണമെന്ന് ആവശ്യം

വി.ഡി. സതീശൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു
V.D. Satheesan's letter to the Election Commission; Demands that the polling percentage figures be released

വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് ശതമാനകണക്കുകൾ കമ്മീഷൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയുള്ള പോളിങ് ശതമാനം അടക്കമുള്ള വിവരങ്ങൾ അടിയന്തരമായി പുറത്തുവിടണമെന്നാണ് ആവശ്യം.

പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com