വി.ഡി. സതീശന്‍റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

വാഹനത്തിന്‍റെ പിറകിലായിരുന്നതിനാല്‍ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
V.D. Satheesan's official vehicle met with an accident
വി ഡി സതീശന്‍റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച ഔദ്യോഗിക കാര്‍ അപടകത്തില്‍പെട്ടു. കാസര്‍കോട് പള്ളിക്കരയിൽ വച്ചാണ് സംഭവം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകവെ ശനിയാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം.

ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷന് സമീപം എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ വാഹനം പിന്നിലിടിക്കുകയായിരുന്നു. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനത്തിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്‍റെ പിറകിലായിരുന്നതിനാല്‍ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

Trending

No stories found.

Latest News

No stories found.