'സീൻ മാറും മക്കളെ'; വാഹനപ്രേമികൾക്കായി വി.ഡി. സതീശന്‍റെ റീൽ വാഗ്ദാനം

പിള്ളേര് മോഡിഫൈ ചെയ്യട്ടെയെന്ന് വി.ഡി. സതീശൻ
V.D. Satheesan's reel offer for car enthusiasts

വാഹനപ്രേമികൾക്കായി വി.ഡി. സതീശന്‍റെ റീൽ വാഗ്ദാനം

Updated on

ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ‌ പ്രതിപക്ഷനേതാവാണ് താരം. രാഷ്ട്രീയം പറയാതെ യുവാക്കളെ കയ്യിലെടുത്തുള്ള പുതി‍യൊരു റീലാണ് വി.ഡി. സതീശനെ താരമാക്കിയത്. ഈ റീൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. യുവാക്കളുടെ വാഹനപ്രേമവും വാഹന മോഡിഫിക്കേഷനെ കുറിച്ച് പറയുന്ന ഒരു വാഗ്ദാനവുമാണ് റീലിലുള്ളത്.

49 ലക്ഷത്തോളം പേരാണ് ഈ റീൽ കണ്ടത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്നാണ് സതീശന്‍റെ വാഗ്ദാനം. മോഡിഫിക്കേഷൻ നടക്കട്ടെ യുവാക്കളുടെ വല്യ ആഗ്രഹമല്ലേ അത് നടക്കട്ടെയെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്.

അപകടകരമല്ലാത്ത ഏത് മോഡിഫിക്കേഷനും യുഡിഎഫ് അധികാരത്തിൽ വന്നാൽ അനുമതി നൽകും. പ്രളയസമയത്ത് ചെറുപ്പക്കാരായ വാഹനഉടമകളുടെ ഭാഗത്ത് നിന്ന് വലിയ സപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് അവരേ പുറകെ നടന്ന് ഉപദ്രവിക്കുന്ന നിലയിലേക്ക് മാറി. അതുകൊണ്ട് യുഡിഎഫ് ഇക്കാര്യം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇനി സീൻ മാറും എന്നാണ് കോൺഗ്രസ് നേതാവ് റിജിൻ മാക്കുറ്റി പോസ്റ്റ് ഇട്ടത്.

logo
Metro Vaartha
www.metrovaartha.com