തിരുവനന്തപുരം: പ്രസംഗത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. അമ്മമാരുടെ തനത് പാചകവിധികൾ മക്കൾക്ക് പകർന്നു നൽകണമെന്ന് പറഞ്ഞതിൽ യാതൊരു സ്ത്രീവിരുദ്ധതയുമില്ല.
പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി വിവാദം സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറിവ് മക്കൾക്ക് പകർന്നു കൊടുക്കണമെന്നാണ് ഉദ്ദേശിച്ചത്. മക്കൾ എന്ന് പറഞ്ഞാൽ പെൺമക്കൾ മാത്രമാണോ ? അമ്മമാർ അവരുടെ തനത് പാചകവിധികൾ മക്കൾക്ക് പകർന്നുനൽകണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.
വിവാദങ്ങൾക്ക് പിന്നാലെ പോകാതെ നാടിന്‍റെ വികസന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.