പിണറായി വിജയൻ കണ്ടംവഴി ഓടും; സ്പീഡ് 110 ആയിരിക്കുമെന്ന് വി.ഡി. സതീശൻ

എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷനേതാവെന്ന് സതീശൻ
V.D.Satheesan against cpm
വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100ൽ അധികം സീറ്റുകൾ നേടുമെന്നും, തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. സമസ്തയടക്കമുള്ള സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയേണ്ട ആളല്ല പ്രതിപക്ഷനേതാവെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിലോ എസ്എൻഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താൽ ഉടനെ എന്‍റെ അഭിപ്രായം ആരായും. ഇതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല താനെന്നും സതീശൻ പറഞ്ഞു. എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷനേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങൾ അവർ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ 100 ലധികം സീറ്റുകളിൽ ജയിക്കുമെന്ന് പറയുമ്പോൾ അത് എം.വി. ഗോവിന്ദനെ പോലെയുള്ളവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെയായിരിക്കും. അത് പക്ഷേ തോറ്റു കഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കുമെന്ന് വി.ഡി. സതീശൻ പരിഹസിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com