ജില്ലാ, താലൂക്ക് ആശുപത്രികളിലും മാമോഗോം: മന്ത്രി വീണാ ജോർജ്

കാ​ന്‍സ​ര്‍ പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി ആ​ര്‍ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര കാ​ന്‍സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു
Veena George
Veena Georgefile
Updated on

തി​രു​വ​ന​ന്ത​പു​രം: സ്ത​നാ​ര്‍ബു​ദം ബാ​ധി​ച്ച​വ​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കാ​ന്‍സ​ര്‍ സെ​ന്‍റ​റു​ക​ള്‍ക്കും പ്ര​ധാ​ന മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ള്‍ക്കും പു​റ​മേ ജി​ല്ലാ, താ​ലൂ​ക്ക് ത​ല ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടി മാ​മോ​ഗ്രാം മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

കെ​എം​എ​സ് സി​എ​ല്‍ വ​ഴി 2.4 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 8 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മാ​മോ​ഗ്രാം സ്ഥാ​പി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ , കാ​സ​ര്‍ഗോ​ഡ്, കോ​ഴി​ക്കോ​ട് , പ​ത്ത​നം​തി​ട്ട , പാ​ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ൾ, തി​രൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി, അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി, ന​ല്ലൂ​ര്‍നാ​ട് ട്രൈ​ബ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​മോ​ഗ്രാം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 5 ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​മോ​ഗ്രാം മെ​ഷീ​നു​ക​ള്‍ എ​ത്തി. ബാ​ക്കി​യു​ള്ള 3 ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടി ഉ​ട​ന്‍ എ​ത്തും. സ​മ​യ​ബ​ന്ധി​ത​മാ​യി മെ​ഷീ​നു​ക​ള്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത് പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കാ​ന്‍സ​ര്‍ പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി ആ​ര്‍ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര കാ​ന്‍സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. കാ​ന്‍സ​ര്‍ പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​യി ആ​ര്‍ദ്രം ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍ണ​യ സ്‌​ക്രീ​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി 30 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി സ്‌​ക്രീ​ന്‍ ചെ​യ്തു വ​രു​ന്നു. ആ​കെ 1.53 കോ​ടി​യി​ല​ധി​കം പേ​രെ സ്‌​ക്രീ​ന്‍ ചെ​യ്ത​തി​ല്‍ 7.9 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ക്കാ​ണ് സ്ത​നാ​ര്‍ബു​ദ സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലും ഏ​റ്റ​വു​മ​ധി​കം ക​ണ്ടെ​ത്തി​യ കാ​ന്‍സ​ര്‍ സ്ത​നാ​ര്‍ബു​ദ​മാ​ണ്. അ​തി​നാ​ല്‍ ത​ന്നെ സ്ത​നാ​ര്‍ബു​ദ പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍കു​ന്നു​വെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ബോ​ക്സ്- മാ​മോ​ഗ്രാം സ്ത​ന എ​ക്‌​സ്-​റേ പ​രി​ശോ​ധ​ന

സ്ത​നാ​ര്‍ബു​ദം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് മാ​മോ​ഗ്രാം. ഇ​തൊ​രു സ്ത​ന എ​ക്‌​സ്-​റേ പ​രി​ശോ​ധ​ന​യാ​ണ്. മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​നാ​ല്‍ രോ​ഗം സ​ങ്കീ​ര്‍ണ​മാ​കാ​തി​രി​ക്കാ​നും മ​ര​ണ​നി​ര​ക്ക് വ​ള​രെ​യേ​റെ കു​റ​യ്ക്കാ​നും സാ​ധി​ക്കും. സ്ത​ന​ത്തി​ന്റെ വ​ലു​പ്പം, ആ​കൃ​തി, നി​റം, മു​ല​ക്ക​ണ്ണ് എ​ന്നി​വ​യി​ലു​ള​ള മാ​റ്റം, സ്ത​ന​ത്തി​ല്‍ കാ​ണു​ന്ന മു​ഴ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഡോ​ക്റ്റ​റെ ക​ണ്ട് സ്ത​നാ​ര്‍ബു​ദ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com