
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. താൻ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമാണെന്നും ഇത്തരം പ്രവർത്തികൾ ഒരു പൊതു പ്രവർത്തകന് ചേരുന്നതല്ലെന്നും വീണാ ജോർജ് പ്രതികരിച്ചു.
സുരേഷ് ഗോപിയുടെ പ്രവർത്തിയെ ന്യായീകരിക്കാനാവില്ലെന്നും ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. 15 ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടു നൽകാൻ പൊലീസ് മേധാവിക്ക് വനിത കമ്മീഷൻ നിർദേശം നൽകി.