വീണാ ജോർജിനെതിരായ ആക്രമണം; പ്രതികളായ കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെതാണ് നടപടി
veena george ksu attack case updates

മന്ത്രി വീണാ ജോർജ്

Updated on

തിരുവനന്തപുരം: ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കെഎസ്‌യു പ്രവർത്തകരെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെതാണ് നടപടി.

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളുടെ ജാമ‍്യാപേക്ഷ കഴിഞ്ഞ ദിവസം തന്നെ കോടതി തള്ളിയിരുന്നു.

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക‍്യൂഷന്‍റെ വാദം കോടതി സമ്മതിക്കുകയായിരുന്നു.

കണ്ണൂർ‌ റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 25നാണ് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ‍്യമന്ത്രി വീണാ ജോർജിന് കഴുത്തിന് പരുക്കേറ്റത്.

logo
Metro Vaartha
www.metrovaartha.com