''തീർച്ചയായും ഉണ്ടല്ലോ, പ്രതികരണമുണ്ട്''; ആരോപണങ്ങളിൽ മൗനം തുടർന്ന് വീണാ ജോർജ്

അഖിൽ മാത്യുവിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തൽ വന്നിട്ടും ഇതിനോട് പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ലെന്നത് ശ്രദ്ധേമാണ്
Veena George
Veena George
Updated on

തിരുവനന്തപുരം: പേഴ്സണൽ അസിസ്റ്റന്‍റ് അഖിൽ മാത്യുവിനെതിരായ നിയമന കോഴ ആരോപണത്തിൽ പ്രതികരിക്കാതെ ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോപണങ്ങളിൽ പ്രതികരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ''തീർച്ചയായും ഉണ്ടല്ലോ, പ്രതികരണമുണ്ട്'' എന്നു മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.

അഖിൽ മാത്യുവിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തൽ വന്നിട്ടും ഇതിനോട് പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ലെന്നത് ശ്രദ്ധേമാണ്. സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ചു പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ആർദ്രം ആരോഗ്യം പരിപാടിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com