താലൂക്കുതല അദാലത്തുകളിൽ 649 പരാതികൾ പരിഹരിച്ചു: വീണാ ജോർജ്

ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്ത്
താലൂക്കുതല അദാലത്തുകളിൽ  649 പരാതികൾ പരിഹരിച്ചു: വീണാ ജോർജ്
Updated on

പത്തനംതിട്ട: ജില്ലയിൽ നടത്തിയ താലൂക്കുതല അദാലത്തുകളിൽ ഇതുവരെ 649 പരാതികൾ പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ നീതി ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ  പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്ത്. മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾക്കും പരാതികൾക്കും അർഹമായ നീതി നടപ്പിലാക്കുകയാണ് സർക്കാർ ലക്ഷ്യം.

സർക്കാർ ഓഫീസുകളിൽ നടത്തിയ ഫയൽ തീർപ്പാക്കലിന്‍റെ തുടർച്ചയാണ് അദാലത്ത്. മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾക്കും പരാതികൾക്കും അർഹമായ നീതി ഉറപ്പാക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയാണ് അദാലത്തിലേക്കുള്ള പരാതികൾ സ്വീകരിച്ചത്. അദാലത്തിന് തുടർച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകൾ പൂർണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം അതിവേഗം കാണുന്നതിനുള്ള ഉപാധിയാണ് അദാലത്തെന്ന് അഡ്വ. മാത്യു ടി. തോമസ് എം എൽ എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരാതികളാണ് അദാലത്തിൽ ലഭിച്ച പരാതികളിൽ അറുപതു ശതമാനവും. ഇത്തരം പരാതികളിൽ വസ്തു നിഷ്ഠമായ പരിശോധന നടത്തണം. ഏതെങ്കിലും ഉദ്യോഗസ്ഥർ തടസം നിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും എംഎൽഎ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com