മെഡിക്കൽ കോളെജുകളും നഴ്സിങ് കോളെജുകളും എല്ലാ ജില്ലകളിലും യാഥാർഥ‍്യമായെന്ന് വീണ ജോർജ്

എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് സർക്കാരിതര മേഖലകളിൽ 21 നഴ്സിങ് കോളെജുകൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു
Veena George says medical colleges and nursing colleges have become a reality in all districts

വീണ ജോർജ്

Updated on

തിരുവനന്തപുരം: മെഡിക്കൽ കോളെജുകളും നഴ്സിങ് കോളെജുകളും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യാഥാർഥ‍്യമായെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജ്. നാഷണൽ മെഡിക്കൽ കമ്മിഷൻ വയനാട്, കാസർഗോഡ്, മെഡിക്കൽ കോളെജുകൾക്ക് അനുമതി നൽകിയതോടെയാണ് ഇത് സാധ‍്യമായതെന്നും പത്തനംതിട്ട, ഇടുക്കി മെഡിക്കൽ കോളെജുകൾ അടക്കം നാലു മെഡിക്കൽ കോളെജുകൾക്കാണ് അനുമതി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

വയനാട്, കാസർഗോഡ് മെഡിക്കൽ കോളെജുകളിൽ നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ‍്യായന വർഷം തന്നെ വിദ‍്യാർഥികളെ പ്രവേശിപ്പിക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് സർക്കാരിതര മേഖലകളിൽ 21 നഴ്സിങ് കോളെജുകളും സ്വകാര‍്യ മേഖലയിൽ 20 നഴ്സിങ് കോളെജുകളും ആരംഭിച്ചുവെന്നും മന്ത്രി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com