"വീണയ്ക്ക് കിട്ടിയത് വിഎസിനും കോടിയേരിക്കും കിട്ടാത്ത പരിഗണന"; പിണറായിക്ക് വിമർശനം

ഈ നിലപാട് പാർട്ടിയുടെ വീഴ്ചയ്ക്ക് കാരണമാകുമെന്നും പാനൂരിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു.
masappadi case vigilance fir against pinarayi vijayan

പിണറായി വിജയൻ

file image

Updated on: 

കണ്ണൂർ: എക്സാലോജിക്-സിഎംആർഎൽ കേസിൽ ടി. വീണയെ സംരക്ഷിക്കുന്നതിനായി പാർട്ടി സമയവും ഊർജവും ചെലവഴിക്കുന്നതിനെ വിമർശിച്ച് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവർ. ഈ നിലപാട് പാർട്ടിയുടെ വീഴ്ചയ്ക്ക് കാരണമാകുമെന്നും പാനൂരിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍റെ മകനും കോടിയേരി ബാലകൃഷ്ണന്‍റെ മകനും കേസിൽ പെട്ടപ്പോൾ പാർട്ടി ഇത്തരത്തിൽ ന്യായീകരിക്കുകയോ പ്രതിരോധം തീർക്കുകയോ ചെയ്തിരുന്നില്ലെന്നും പിണറായിയുടെ കാര്യത്തിൽ പാർട്ടി ന്യായീകരിക്കുകയാണെന്നുമാണ് വിമർശനം.

പിണറായി വിജയന്‍റെ സമീപ കാല നിലപാടുകൾക്കും വിമർശനം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാം പിണറായി വിജയൻ യോഗത്തിൽ മറുപടി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അടുത്ത ആഴ്ചയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി യോഗത്തിലും രൂക്ഷ വിമർസനം ഉയർന്നിരിക്കുന്നത്.

അതേ സമയം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ പിണറായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ഒക്റ്റോബർ 26, 27 തീയതികളിൽ പരിഗണിച്ചേക്കും.

logo
Metro Vaartha
www.metrovaartha.com