മാസപ്പടി കേസിൽ മറുപടി സത‍്യവാങ്മൂലം നൽകി വീണാ വിജയൻ

മുഖ‍്യമന്ത്രിയുടെ മകളായതിനാൽ തന്നെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വീണ സമർപ്പിച്ച സത‍്യവാങ്മൂലത്തിൽ പറ‍യുന്നു
Veena Vijayan files reply affidavit in masappadi case

വീണാ വിജയൻ

Updated on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ മറുപടി സത‍്യവാങ്മൂലം സമർപ്പിച്ചു. തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയുള്ളതാണ് പൊതുതാത്പര‍്യ ഹർജിയെന്നും, മുഖ‍്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വീണ സമർപ്പിച്ച സത‍്യവാങ്മൂലത്തിൽ പറ‍യുന്നു.

ഹർജിയിലെ ആരോപണങ്ങൾ ബാലിശവും അടിസ്ഥാനരഹിതമാണെന്നും വീണ കൂട്ടിച്ചേർത്തു. കമ്പനി നിയമം ചൂണ്ടിക്കാണിച്ചായിരുന്നു വീണയുടെ പ്രതിരോധം.

അതേസമയം, മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് മാധ‍്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ ഹർജിക്ക് മുഖ‍്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മറുപടി സത‍്യവാങ്മൂലം നൽകിയിരുന്നു.

ഹർജിക്കു പിന്നിൽ രാഷ്ട്രീയ ല‍ക്ഷ‍്യമാണെന്നും, നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടത്തു സാഹചര‍്യത്തിൽ മറ്റു കേന്ദ്ര ഏജൻസികൾ കേസ് അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com