തൊട്ടാൽ പൊള്ളും...; പച്ചക്കറി വില വർധന തടയാൻ ഹോർട്ടികോർപ്പ്

നിത്യോപയോഗ പച്ചക്കറികളുടെ വില സെഞ്ച്വറി കടന്നതോടെയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നു നിർണായക ഇടപെടലുകളുണ്ടായത്
തൊട്ടാൽ പൊള്ളും...; പച്ചക്കറി വില വർധന തടയാൻ ഹോർട്ടികോർപ്പ്
Updated on

തിരുവനന്തപുരം: പച്ചക്കറിയുടെ വില വർധന തടയാൻ ഹോർട്ടികോർപ്പ്. ചെവ്വാഴ്ച മുതൽ ഹോർട്ടികോർപ്പിന്‍റെ 23 പച്ചക്കറി വണ്ടികൾ സർവ്വീസ് ആരംഭിക്കും. ആവശ്യാനുസരണം പച്ചക്കറിവണ്ടികളുടെ എണ്ണം കൂട്ടാനും തീരുമാനമായി. നിത്യോപയോഗ പച്ചക്കറികളുടെ വില സെഞ്ച്വറി കടന്നതോടെയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നു നിർണായക ഇടപെടലുകളുണ്ടായത്.

പൊതുവിപണിയിൽ നിന്നു ലഭിക്കുന്ന പച്ചക്കറിയേക്കാൾ 30 രൂപ വരെ വിലക്കുറവുണ്ടാകും. വിലക്കുറവിൽ ജൈവപച്ചക്കറിയാണ് വീടിനു മുമ്പിലെത്തുക. സ്റ്റാളുകൾക്ക് പുറമേ പച്ചക്കറി വണ്ടികളും വിൽപ്പന കേന്ദ്രങ്ങളായി മാറും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങൾക്ക് മുൻഗണന ഉണ്ടാകും.

സംസ്ഥാനത്തെ കർഷകരിൽ നിന്ന് പരാമവധി ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് വിതരണം ചെയ്യും. കർഷകർക്കുള്ള നാല് മാസത്തെ കുടിശിക ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്ന് ഹോർട്ടികോർപ്പ് ഉറപ്പു നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com