സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വാഹനാപകടം; 4 മരണം

കൊടൈക്കനാലിൽ നിന്ന് വിനോദയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വാഹനാപകടം; 4 മരണം

തൃശൂർ/ കണ്ണൂർ: തൃശൂർ ദേശീയപാത 66 നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 4 പേർക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.

കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മരിച്ച ഒരാളുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വലപ്പാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

അതേസമയം, കണ്ണൂർ കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് 2 മരണം. കാട്ടമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com