താമരശേരി ചുരത്തിൽ വാഹനാപകടം;ksrtc ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

ഗതാഗതം ഭാഗികമായി തടസപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്
Vehicle accident at Thamarassery pass

താമരശേരി ചുരത്തിൽ വാഹനാപകടം

Updated on

കോഴിക്കോട്: താമരശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെഎസ്ആർടസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരുക്കേറ്റു. ഗതാഗതം ഭാഗികമായി തടസപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

ചുരം ഇറങ്ങിവന്ന ബസും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

രാവിലെ 7.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. പരുക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com