അങ്കമാലി എംസി റോഡിൽ‌ വാഹനാപകടം; 3 പേർക്ക് പരുക്ക്

അപകടം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്
Vehicle accident on Angamaly MC Road; 3 injured

അങ്കമാലി എംസി റോഡിൽ‌ വാഹനാപകടം; 3 പേർക്ക് പരുക്ക്

Updated on

അങ്കമാലി: എറണാകുളം അങ്കമാലിയിൽ എംസി റോഡിൽ വാഹനാപകടം. കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു യാത്രക്കാരനും പരുക്ക് പറ്റി.

ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോടേയ്ക്ക് പോയ കെഎസ്ആ‍ർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com