പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയി; ആളെ കൈയോടെ പൊക്കി 11,500 രൂപ പിഴയും ചുമത്തി (വീഡിയോ)

പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയി; ആളെ കൈയോടെ പൊക്കി 11,500 രൂപ പിഴയും ചുമത്തി (വീഡിയോ)

കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനം നടത്താനും നിർദേശം
Published on

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ വെട്ടിച്ചു കടന്ന യുവാവിനെ കൈയോടെ പിടികൂടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ്.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴ, വാഹനം നിർത്താതെ പോയതിന് 1000 രൂപ പിഴ, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ എന്നിങ്ങനെ മെത്തത്തിൽ 11,500 രൂപയുടെ പിഴ ചുമത്തി.

ഇതുകൂടാതെ കോഴിക്കോട് മെഡിക്കൽ കോളെജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും നടത്താന്‍ നിർദേശം നൽകി.

logo
Metro Vaartha
www.metrovaartha.com