വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്കു നേരെ വാഹനം പാഞ്ഞു കയറി; 3 പേർക്ക് പരുക്ക്

ശബരി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്‍റെ വാഹനമാണ് അപകടമുണ്ടാക്കിയത്
vehicle runs into sabarimala pilgrims three seriously injured
വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്കു നേരെ വാഹനം പാഞ്ഞു കയറി; 3 പേർക്ക് പരുക്ക്
Updated on

പത്തനംതിട്ട: എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീർഥാടകർക്കു നേരെ കാർ പഞ്ഞു ക‍യറി 3 പേർക്ക് പരുക്ക്. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിന്‍റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

ശബരി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്‍റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളെജാശുപത്രിയിലേയ്ക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com