യാത്രക്കാരിൽ നിന്ന് വൻ സ്വീകാര്യത; വേളാങ്കണ്ണി എക്സ്പ്രസ് മാർച്ചിലേയ്‌ക്ക് സർവീസ് ദീർഘിപ്പിച്ചു

യാത്രക്കാരിൽ നിന്ന് വൻ സ്വീകാര്യത; വേളാങ്കണ്ണി എക്സ്പ്രസ് മാർച്ചിലേയ്‌ക്ക് സർവീസ് ദീർഘിപ്പിച്ചു

സ്പെഷ്യൽ ഫെയർ ചാർജാണ് നിലവിൽ വേളാങ്കണ്ണി എക്സ്പ്രസിൽ ഈടാക്കുന്നത്.
Published on

കോട്ടയം: വേളാങ്കണ്ണി എക്സ്പ്രസ് മാർച്ചിലേയ്‌ക്ക് സർവീസ് ദീർഘിപ്പിച്ചു. ഫെബ്രുവരി 25ന് യാത്ര അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ച 06035/36 വേളാങ്കണ്ണി എക്സ്പ്രസ് മാർച്ചിലും സർവീസ് നടത്തുമെന്ന് റെയ്ൽവേ അറിയിച്ചു. എറണാകുളം ജങ്ഷനിൽ നിന്ന് കോട്ടയം - കൊല്ലം - ചെങ്കോട്ട വഴി സർവീസ് നടത്തുന്ന ഈ ട്രെയ്ന് യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയാണ് സർവീസ് ദീർഘിപ്പിക്കാൻ കാരണം.

എറണാകുളം ജങ്ഷനിൽ നിന്ന് ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.10 നാണ് വേളാങ്കണ്ണി എക്സ്പ്രസ് (06035) യാത്ര തുടങ്ങുന്നത്. മാർച്ച്‌ 4, 11, 18, 25 ശനിയാഴ്ചകളിൽ കൂടി സർവീസ് തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ചകളിൽ വൈകിട്ട് 6.40 നാണ് വേളാങ്കണ്ണിയിൽ നിന്ന് തിരികെ എറണാകുളം ജങ്ഷനിലേയ്ക്ക് ഈ ട്രെയ്ൻ (06036) സർവീസ് നടത്തുന്നത്. മാർച്ച്‌ 5, 12, 19, 26 തിയതികളിൽ കൂടി നിലവിൽ സർവീസ് ഉണ്ടായിരിക്കും.

സ്പെഷ്യൽ ഫെയർ ചാർജാണ് നിലവിൽ വേളാങ്കണ്ണി എക്സ്പ്രസിൽ ഈടാക്കുന്നത്. ഇത് സാധാരണ നിരക്കിലാക്കി സർവീസ് സ്ഥിരപ്പെടുത്തണമെന്നത് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. സ്പെഷ്യൽ ചാർജാണെങ്കിലും ഇപ്പോൾ നിരവധി യാത്രക്കാർ ഈ സർവീസ് പ്രയോജനപ്പെടുത്തുന്നതാണ് സർവീസ് ദീർഘിപ്പിക്കാൻ കാരണം.

logo
Metro Vaartha
www.metrovaartha.com