മലപ്പുറം പരാമർശം; മാധ്യമങ്ങളോട് തട്ടിക്കയറി വെള്ളാപ്പള്ളി, സിപിഐക്കാർ ചതിയൻ ചന്തുമാർ

പിണറായി മൂന്നാമതും അധികാരത്തിലെത്തും
vellapally about cpi

വെള്ളാപ്പള്ളി നടേശൻ

Updated on

തിരുവനന്തപുരം: മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായി എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാനൽ മൈക്കുകൾ തട്ടി മാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്നു ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലം ഉണ്ട്, പക്ഷേ അനുമതി കിട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുമായി കാറിൽ കയറിയ വിവാദത്തിലും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്. താൻ അയിത്തക്കാരനാണെയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സിപിഐക്കെതിരേയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. ചതിയൻ ചന്തുമാരാണ് സിപിഐക്കാരെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാംനേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com