ലീഗിനെതിരേ വെള്ളാപ്പള്ളി; ലീഗ് മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നു

മുസ്ലീങ്ങളെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമം നടക്കുന്നുവെന്നും വെള്ളാപ്പള്ളി
vellapally about muslim league

വെള്ളാപ്പള്ളി നടേശൻ

Updated on

ആലപ്പുഴ: മുസ്ലീം ലീ​ഗിനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്താൻ ലീ​ഗിനെ വെല്ലുവിളിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ലീ​ഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു. ലീ​ഗിനും ലീ​ഗ് നേതാക്കൾക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഇടതിന്‍റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം. ശബരിമലയിലെ സർക്കാർ നിലപാട് ആത്മാർത്ഥതയുള്ളതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉണ്ടായത് ദുരനുഭവമാണ്. പരിപാടിയിൽ നിന്ന് ഇറങ്ങിയത് ഉച്ച സമയത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രായത്തെ ബഹുമാനിക്കണ്ടേ, ഈ സമയത്ത് പ്രതികരണം വേണോ എന്ന് താൻ ചോദിച്ചതാണെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച സംഭവത്തെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വിശദീകരണം. മര്യാദ കാണിക്കണ്ടേ, ഞാൻ മൈക്ക് തട്ടിയത് ശരിയാണ്. കുറച്ചു നാളായി എന്‍റെ ചോരയ്ക്ക് വേണ്ടി നടക്കുന്നു. അവർ സ്വയം ആത്മ പരിശോധന നടത്തണ്ടേ. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. തുടര്‍ന്ന് മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് പറഞ്ഞത് ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ വിവരം ഉണ്ടെന്നും ആണ് വെള്ളാപ്പള്ളി മറുപടി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com