മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല; മുസ്ലീം സമുദായത്തിന് എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞത്
vellapally against league

വെള്ളാപ്പള്ളി നടേശൻ

Updated on

ചേർത്തല: വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയെന്നാണ് പറഞ്ഞത്. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചു വരുത്തി. അവിടെയും ഒരു ചാനൽ പ്രശ്നം ഉണ്ടാക്കി. എന്നെ പറയാൻ അനുവദിച്ചില്ല. തീവ്രവാദി എന്ന് ഞാൻ പറഞ്ഞു. തീവ്രമായി സംസാരിക്കുന്നവൻ തീവ്രവാദിയാണ്. ഞാൻ മത തീവ്രവാദി എന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല.

ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനൊപ്പം താൻ നിന്ന കാലമുണ്ടായിരുന്നു. യുഡിഎഫ് ഭരണം പിടിക്കുമ്പോൾ ആനുകൂല്യങ്ങൾ തരാമെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയത്. ലീഗിന്‍റെ നേതാക്കൾ എസ്എൻഡിപിയെ കൂടെ നടത്തി. ഒടുവിൽ ഭരണം കിട്ടിയപ്പോൾ ഒന്നും തന്നില്ല. ആർ ശങ്കർ അല്ലാതെ സമുദായത്തിന് വേണ്ടി യുഡിഎഫ് കാര്യമായി ഒന്നും തന്നില്ല. മുസ്ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 17 കോളേജുകൾ നൽകി. സാമൂഹിക നീതി ഈഴവ സമുദായത്തിന് നിഷേധിക്കപ്പെട്ടു. മുസ്ലീങ്ങൾക്ക് സംസ്ഥാനത്ത് 4100 സ്കൂളുകൾ ഉണ്ട്. ഈഴവന് 370 മാത്രം. ഈ കുറവ് ഞാൻ ചൂണ്ടിക്കാണിച്ചാൽ മുസ്ലിം വിരോധിയാവുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്നെ എന്തിനാണ് ശിവഗിരിയിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും അദ്ദേഹം ആരാഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com