"നേതൃമാറ്റം ഉണ്ടായാൽ കോൺഗ്രസിന്‍റെ നാശമായിരിക്കും, സുധാകരനെ വെറും ആറാം കിട നേതാവ് ആക്കരുത്": വെള്ളാപ്പള്ളി നടേശൻ

സുധാകരനെ മാറ്റുന്നത് എന്തിനാണെന്നും കോമൺ സെൻസുള്ള ആരേലും സുധാകരനെ മാറ്റുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു
vellapally natesan against k. sudhakaran
വെള്ളാപ്പള്ളി നടേശൻ
Updated on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റുമെന്ന വാർത്തകളോട് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുധാകരനെ മാറ്റുന്നത് എന്തിനാണെന്നും കോമൺ സെൻസുള്ള ആരേലും സുധാകരനെ മാറ്റുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

നേതൃമാറ്റം ഉണ്ടായാൽ കോൺഗ്രസിന്‍റെ നാശമായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ. മുരളീധരൻ മിടുക്കനായ കെപിസിസി നേതാവാണ്.

അദ്ദേഹത്തിന്‍റെ പേര് പറയാത്തത് എന്താണെന്നും സുധാകരനെ വെറും ആറാം കിട നേതാവ് ആക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സഭയ്ക്ക് വഴങ്ങി ആന്‍റോ ആന്‍റണിയെ കെപിസിസി പ്രസിഡന്‍റ് ആക്കുമെന്നാണ് കേൾക്കുന്നതെന്നും അങ്ങനെയൊണെങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com