''ദേവസ്വം ബോർഡിന്‍റെ ആശ‍യം മികച്ചത്''; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

ആഗോള തലത്തിൽ അയ്യപ്പന്‍റെ പ്രശസ്തി അറിയിക്കുകയാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ‍്യമെന്നും വെള്ളാപ്പള്ളി
vellapally natesan supports ayyappa sangamam

വെള്ളാപ്പള്ളി നടേശൻ

Updated on

ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പ സംഗമം നല്ലാതാണെന്നും അയ്യപ്പ ഭക്തർ കേരളത്തിലെത്തുന്നത് ശബരിമലയിലെ വരുമാന വളർച്ചയ്ക്ക് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആശയം മികച്ചതാണെന്നും സംഗമം വിജയിച്ചാൽ ഭക്തരുടെ ജനപ്രവാഹമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ അയ്യപ്പന്‍റെ പ്രശസ്തി അറിയിക്കുകയാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ‍്യമെന്നും വെള്ളാപ്പള്ളി വ‍്യക്തമാക്കി.

അതേസമയം, അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും കഴിഞ്ഞ ദിവസം നിലപാട് വ‍്യക്തമാക്കിയിരുന്നു. ശബരിമലയിൽ നിലവിൽ നിലനിന്നു പോവുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്‍റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താനുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അയ്യപ്പ സംഗമം നല്ലതാണെന്നായിരുന്നു സുകുമാരൻ നായർ പ്രസ്താവനയിൽ വ‍്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com