വെള്ളാപ്പള്ളി നടേശൻ
Kerala
മലപ്പുറം പ്രത്യേക രാജ‍്യം, ഈഴവർ വോട്ടുകുത്തി യന്ത്രങ്ങൾ; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
നിലമ്പൂരിലെ ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി സമ്മേളനത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം
മലപ്പുറം: മലപ്പുറം ജില്ല പ്രത‍്യേക രാജ‍്യവും സംസ്ഥാനവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിലെ ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി സമ്മേളനത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.
മലപ്പുറം പ്രത‍്യേക രാജ‍്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയന്നാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഈഴവ സമുദായം മാറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തൊഴിലുറപ്പിനു മാത്രമെ ഈഴവർക്ക് ഇടമുള്ളൂ. ഒരുമിച്ചു നിൽക്കാത്തതാണ് പ്രശ്നം. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.