''സുകുമാരൻ നായർ നിഷ്കളങ്കൻ, ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും'': വെള്ളാപ്പള്ളി നടേശൻ

''ഐക്യത്തില്‍ നായാടി മുതല്‍ നസ്രാണി വരെ ആര്‍ക്കും ചേരാം''
vellapilli nadesan about sukumaran nair
വെള്ളാപ്പള്ളി നടേശൻ

file image

Updated on

ചേർത്തല: സുകുമാരൻ നായർ നിഷ്കളങ്കനാണെന്നും ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവികമെന്നും എസ്എൻഡിപി ജനറൽ‌ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായരും ഈഴവരും സഹോദരൻമാരാണെന്നും ഐകൃത്തിൽ നിന്ന് പിന്നോട്ടു പോയതിന്‍റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യടപ്പെട്ടു. സുകുമാരൻ നായർ കാണിച്ച വിശാലമനസ്കതയ്ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യത്തില്‍ നായാടി മുതല്‍ നസ്രാണി വരെ ആര്‍ക്കും ചേരാം. എസ്എന്‍ഡിപിക്ക് മുസ്ലിങ്ങളോട് വിരോധമില്ല. മുസ്ലിം ലീഗിനെ മാത്രമാണ് എതിര്‍ത്തതും വിമര്‍ശിച്ചതും. ലീഗിനെതിരേ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു.

നായര്‍ സമുദായത്തെ സഹോദര സമുദായമായിട്ടാണ് കാണുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിഷ്‌കളങ്കനും മാന്യനുമാണെന്നും നിസ്വാര്‍ഥനായ വ്യക്തിയാണ്. ഐക്യം പറഞ്ഞപ്പോള്‍ ആദരണീയനായ സുകുമാരന്‍ നായര്‍ അനുകൂല നിലപാട് സ്വീകരിച്ചു. തനിക്ക് കരുത്തുപകര്‍ന്നത് സുകുമാരന്‍ നായരാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com