കോൺഗ്രസ് ചത്ത കുതിര, മുഖ്യമന്ത്രി സ്ഥാനത്തിനായി അഞ്ചുപേർ നോട്ടമിട്ടിരിക്കുന്നു; വെള്ളാപ്പള്ളി

'പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ഗുണം ഇടതുപക്ഷത്തിനാവും, അടുത്ത തവണയും എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരും'
vellappally natesan about congress
വെള്ളാപ്പള്ളി നടേശൻfile image
Updated on

തിരുവനന്തപുരം: കോൺഗ്രസ് ചത്ത കുതിരയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഞ്ചു പേരാണ് കോൺഗ്രസിലൽ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സരിൻ മിടുക്കനായ സ്ഥാനാർഥിയാണ്. പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ഗുണം ഇടതുപക്ഷത്തിനാവുമെന്നും അടുത്ത തവണയും എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലക്കാട് സ്ഥാനാർഥി പി. സരിനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com