''സതീശൻ ഈഴവ വിരോധി''; സുധാകരനെ കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തെളിവാണെന്ന് വെള്ളാപ്പള്ളി

സതീശൻ മുഖ‍്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു
vellappally natesan against v.d. satheesan

വി.ഡി. സതീശൻ, വെള്ളാപ്പള്ളി നടേശൻ

Updated on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നും സതീശന് ലീഗിന്‍റെ സ്വരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സതീശൻ ഈഴവ വിരോധിയാണെന്നതിന് തെളിവാണ് കെ. സുധാകരനെ കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമ സമയത്ത് മുഖ‍്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പള്ളിയെ കയറ്റിയ സംഭവത്തിൽ വി.ഡി. സതീശൻ വിമർശിച്ചതിനെതിരേയും വെള്ളാപ്പള്ളി പ്രതികരിച്ചു. മുഖ‍്യമന്ത്രിയുടെ വാഹനത്തിൽ കയറിയത് വലിയൊരു കുറവായി സതീശൻ കാണുന്നുവെങ്കിൽ അയാളെ ഊളമ്പാറയിലേക്ക് അയക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. സതീശൻ മുഖ‍്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com