

വെള്ളാപ്പള്ളി നടേശൻ, പിണറായി വിജയൻ
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തുടർഭരണമുണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വീണ്ടും അധികാരത്തിലെത്താൻ സാധ‍്യതയുണ്ടെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിൽ പൂർണസംതൃപ്തനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ടെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിൽ എല്ലാ പാർട്ടിക്കാരും ഉണ്ടെന്നും അവരുടെ വിശ്വാസ പ്രകാരം വോട്ട് ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.