വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരേ പിഡിപി പരാതി നൽകി

പിഡിപി നേതാവ് എം.എസ്. നൗഷാദാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്
pdp filed complaint against vellappally natesan for hate speech
Vellappally Natesanfile
Updated on

കോട്ടയം: മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പിഡിപി പരാതി നൽകി. പിഡിപി നേതാവ് എം.എസ്. നൗഷാദാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മതസ്പർധയുണ്ടാക്കണമെന്ന ലക്ഷ‍്യത്തോടെയുള്ളതായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസംഗമെന്നാണ് പരാതിയിൽ പറയുന്നത്.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പരാമർശം. മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദൻ മുൻപ് ഇക്കാര‍്യം പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിന് 40 വർഷം വേണ്ടിവരില്ലെന്നും കേരളത്തിൽ ജനാധിപത‍്യമല്ല മതാധിപത‍്യമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com