

വെള്ളാപ്പള്ളി നടേശന്‍
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഭാര്യ പ്രീതി നടേശന്‍, യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് പ്രസിഡന്റും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന ശ്രീകുമാര്‍, ഭര്‍ത്താവ് ശ്രീകുമാര്‍, യോഗം പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
50 കിലോ തൂക്കമുള്ള തിരുപ്പതി വെങ്കടാചലപതിയുടെ വെങ്കല പ്രതിമയും ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ വിവിധ വോള്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും കേരള പട്ടില്‍ നൂര്‍ത്ത ഷാളും മോദിക്കു സമ്മാനിച്ചു. 20 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ പ്രശംസനീയമാണെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ തനിക്ക് എന്നും വഴികാട്ടിയാണെന്നും മോദി പറഞ്ഞു.