അയോധ്യയിൽ അഭിമാന മുഹൂർത്തം: വെള്ളാപ്പള്ളി

ആർഎസ്എസ് നേതാവിൽ നിന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി 'അക്ഷത' ഏറ്റുവാങ്ങി
വെള്ളാപ്പള്ളി നടേശൻ.
വെള്ളാപ്പള്ളി നടേശൻ.
Updated on

ചേർത്തല: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ കർമം ഓരോ ഭാരതീയന്‍റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാർഥിക്കണമെന്നും അദ്ദേഹം. ആർഎസ്എസ് നേതാവ് എ.ആർ.മോഹനിൽ നിന്ന് അയോധ്യയിൽ പൂജിച്ച അക്ഷതം കണിച്ചുകുളങ്ങരയിലെ വസതിൽ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങുകയായിരുന്നു വെള്ളാപ്പള്ളി.

ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവിച്ചതിനു പിന്നാലെയാണ് പ്രതിഷ്ഠാകർമം ആഘോഷിക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തത്. എൻഎസ്എസിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. അതേസമയം, കോൺഗ്രസ് നിലപാടിൽ ആശ്വാസമുണ്ടെന്നായിരുന്നു മുസ്‌ലിം ലീഗിന്‍റെ പ്രതികരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com