വേണാട് എക്‌സ്‌പ്രസിൽ ദുരന്തയാത്ര; 2 വനിതാ യാത്രക്കാർ കുഴഞ്ഞു വീണു

നിന്ന് പോലും യാത്ര ചെയ്യാനുള്ള സ്ഥലമില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു
venad express passengers collapsed on overcrowded train widespread protests
വേണാട് എക്സ്പ്രസിൽ ദുരന്തയാത്ര; 2 വനിതാ യാത്രക്കാർ കുഴഞ്ഞു വീണു
Updated on

കൊച്ചി: വേണാട് എക്സ്പ്രസിൽ ദുരന്തയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാർ കുഴഞ്ഞു വീണു. 2 വനിത യാത്രക്കാരാണ് കുഴഞ്ഞു വീണത്. നിന്ന് പോലും യാത്ര ചെയ്യാനുള്ള സ്ഥലമില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.

ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി. വന്ദേഭാരത് ട്രെയിൻ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്സ്പ്രസിന്‍റെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com