
പ്രതി അഫാന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ വച്ച് ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച 11 മണിയോടെയായിരുന്നു സംഭവം. സഹ തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്ത്, ഉണങ്ങാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് അഫാൻ ജയിലിലെ ശുചിമുറിയിൽ തൂങ്ങുകയായിരുന്നു.
ഡൂട്ടിയിലുണ്ടായിരുന്ന ഉദ‍്യോഗസ്ഥൻ കണ്ടതോടെ അഫാനെ ഉടനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.