അഫാന് പെൺസുഹൃത്തിനോടും വൈരാഗ്യം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി

മുത്തശ്ശി സല്‍മാബീവിയുടെ കൊലപാതക കേസിലാണ് തെളിവെടുപ്പ് പൂര്‍ത്തിയായത്
venjaramoodu mass murder case accused afan also has a feud with farsana

അഫാന് പെൺസുഹൃത്തിനോടും വൈരാഗ്യം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി

Updated on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് പെൺസുഹൃത്ത് ഫർസാനയോടും വൈരാഗ്യമുണ്ടായിരുന്നതായി മൊഴി. പണയം വച്ച മാല തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഫർസാനയുടെ മാല എടുത്തു നൽകാനായിട്ടാണ് പിതാവിന്‍റെ കാർ അഫാൻ പണയം വച്ചതെന്നും മൊഴിയിൽ പറയുന്നു.

സംഭവം നടന്ന അന്ന് രാവിലെ 11 മണിക്ക് അഫാൻ അമ്മയുമായി വഴക്കിട്ടിരുന്നു. തുടർന്ന് ഉച്ചക്ക് 12 മണിയോടെ അമ്മയുടെ കഴുത്തിൽ ഷാൾ മുറുക്കിയെന്നും അഫാൻ പൊലീസിന് മൊഴി നൽകി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, പിന്നീട് അമ്മൂമ്മയെ കൊന്നു. തിരിച്ചെത്തിയപ്പോൾ അമ്മ മരിച്ചില്ലെന്നറിഞ്ഞ് ചുറ്റിക വാങ്ങി വീണ്ടും തലയ്ക്കടിക്കുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്നറിയിച്ചാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു. പ്രിയപ്പെട്ടവരെയെല്ലാം കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലഷ്യമെന്നും അഫാൻ അറിയിച്ചു.

അതേസമയം, അഫാന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നത് സത്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. മുത്തശ്ശി സല്‍മാബീവിയുടെ കൊലപാതക കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുറ്റിക വാങ്ങിയ കടയിലും മാല പണയംവച്ച കടയിലും തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച വൈകിട്ട് അഫാനെ കോടതിയില്‍ ഹാജരാക്കും. മറ്റു കേസുകളില്‍ കസ്റ്റഡി ആവശ്യപ്പെട്ട് വെഞ്ഞാറമ്മൂട് പൊലീസ് അപേക്ഷ നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com