വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍റെ പിതാവ് അബ്ദുല്‍ റഹിം നാട്ടിലെത്തി

നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് ആദ്യം അബ്ദുല്‍ റഹിം പോയത്.
Venjaramoodu massacre case: Accused Affan's father Abdul Rahim returns home

അഫാന്‍റെ പിതാവ് അബ്ദുല്‍ റഹിം

Updated on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ (23) പിതാവ് അബ്ദുല്‍ റഹിം സൗദിയിൽ നിന്ന് നാട്ടിലെത്തി. തിരുവനന്തപുരത്തെത്തി. ദമാമില്‍ നിന്നും 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്.

നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് ആദ്യം പോയത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. റഹീമിന്‍റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ ഖബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദിലാണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ഗോകുലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ കാണാനാണ് പോയത്.

യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. രണ്ടര വർഷം മുൻപ് ഇഖാമ കാലാവധി തീർന്നതോടെയാണ് അബ്ദുൽ റഹീമിന് സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു. 7 വർഷം മുന്‍പാണ് അബ്ദുല്‍ റഹീം നാട്ടില്‍വന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹീം ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്.

ശേഷം റഹിമിന്‍റെ മാനസിക അവസ്ഥ പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്‍റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹിമില്‍നിന്നു പൊലീസ് ചോദിച്ചറിയും.

65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com