
പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിൽ പരാതി നൽകി.
ദേവസ്വം ബോർഡ് പ്രസിഡന്‍റായ ശേഷം പി.എസ്. പ്രശാന്ത് വീട് വച്ചെന്നും വസ്തു വാങ്ങിയതായും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവായ സയ്ദാലി കായ്പാടിയാണ് പരാതി നൽകിയത്. നേരത്തെ വാടക വീട്ടിലാണ് പ്രശാന്ത് താമസിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.